May 6, 2026

‘കലായനം’ പ്രകാശനം ചെയ്തു

0
site-psd-481
By ന്യൂസ് വയനാട് ബ്യൂറോ

 

2025 ജനുവരിയില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്മരണിക ‘കലായനം’ ഇന്ന് വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ കണ്‍വീനര്‍ കെ.ബി ലദീബ് കുമാറില്‍ നിന്ന് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. KHSTU സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുല്‍ ലത്തീഫ്, ജനറല്‍ സെക്രട്ടറി ഡോ എസ് സന്തോഷ്, എ.കെ അജീബ്, ഡോ പി.കെ മന്‍സൂര്‍, ഡോ എസ് ബിനു എന്നിവര്‍ സന്നിഹിതരായിരുന്നു.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം ചെയര്‍പേഴ്‌സണായും കേരള ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍ അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ കെ ബി ലദീബ് കുമാര്‍ കണ്‍വീനറായും നിശ്ചയിക്കപ്പെട്ട സോവനീര്‍ കമ്മിറ്റിയുടെ നിരന്തര പ്രയത്‌നമാണ് ഇന്ന് വെളിച്ചം കണ്ടത്. അവരോടൊപ്പം ചേര്‍ന്നു നില്ക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.2010 ലെ സുവര്‍ണ്ണ ജൂബിലി കലോത്സവത്തിന്റെ സ്മരണിക ‘അടയാളങ്ങള്‍’ ഒരുക്കിയതും KHSTU വിന്റെ നേതൃത്വത്തിലായിരുന്നു. അന്നത്തെ പ്രയത്‌നങ്ങളില്‍ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രിയപ്പെട്ട എം സിദ്ദീഖ് മാസ്റ്റര്‍ധ ചഅങഒടട പെരിങ്ങത്തൂര്‍പ വിടവാങ്ങിയ വര്‍ഷം കൂടിയാണ് 2025. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി മാഷിന്റെ പ്രിയ കവിത ‘ ചവേലാട്ചികള്‍ തച്ചുടയ്ക്കുന്ന മൗനങ്ങള്‍ ‘ ഉം ചേര്‍ത്തു വെയ്ക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *