May 6, 2026

സി ഫോം രജിസ്ട്രേഷന്‍ നടത്താതെ വിദേശ പൗരനെ താമസിപ്പിച്ചതിന് കേസെടുത്തു

0
site-psd-483
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: സി ഫോം രജിസ്ട്രേഷന്‍ നിയമാനുസരണം സമയബന്ധിതമായി നടത്താതെ വിദേശ പൗരനെ താമസിപ്പിച്ചതിന് ഹോട്ടല്‍ മാനേജര്‍ക്കെതിരെ കേസെടുത്തു. മാനന്തവാടിയിലെ ബ്രഹ്‌മഗിരി ഹോട്ടല്‍ മാനേജരായ പി.നൈജക്കെതിരെയാണ് ഫോറിനേഴസ് ആക്ട് പ്രകാരം കേസെടുത്തത്. വിദേശികളെ താമസിപ്പിക്കുന്നതിന് ഓണ്‍ലൈന്‍ വഴി സി ഫോമില്‍ രെജിസ്റ്റര്‍ ചെയ്ത് പോലീസില്‍ വിവരം അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ ഈ വ്യവസ്ഥ പാലിക്കാതെ ഒക്ടോബര്‍ 29, 30 തിയ്യതികളില്‍ ഹോട്ടലില്‍ ഫ്രഞ്ച് പൗരനെ താമസിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശ പ്രകാരം മാനന്തവാടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എം.സി പവനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റിസോര്‍ട്ടിലെത്തി രേഖകള്‍ പരിശോധിക്കുകയും കേസ് രെജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. വിദേശ പൗരന്മാരെ താമസിപ്പിക്കുന്നതിന്
സി ഫോം രജിസ്ട്രേഷന്‍ സമയബന്ധിതമായി നടത്തണം. ഇതില്‍ വീഴ്ച വരുത്തിയാലും കാലതാമസം വരുത്തിയാലും ഫോറിനേഴ്സ് ആക്ട് പ്രകാരം നടപടികളുണ്ടാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *