ഭാഷാ സമര നായകൻ പി. എ. ആലി ഹാജിയെ വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് ആദരിച്ചു
വെള്ളമുണ്ട: 1980-ൽ കേരളത്തിൽ അറബി ഭാഷാ പഠനത്തിനും അധ്യാപകർക്കും എതിരെ ഉണ്ടായ സർക്കാർ നിയന്ത്രണങ്ങൾക്കെതിരെ നടന്ന ചരിത്രപ്രസിദ്ധമായ അറബി ഭാഷാ സമരത്തിന് മാനന്തവാടിയിൽ നേതൃത്വം നൽകിയ പ്രമുഖ നേതാവ് പി. എ. ആലി ഹാജിയെ യൂത്ത് ലീഗ് ദിനത്തിൽ വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾ ആദരിച്ചു. രോഗശയ്യയിലുള്ള അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചാണ് ഭാരവാഹികൾ ഉപഹാരം സമർപ്പിച്ചത്. പാർട്ടി പ്രവർത്തകർക്ക് എന്നും ആവേശവും ദിശാബോധവും നൽകിയ പ്രബലനായ സംഘാടകനാണ് ആലി ഹാജിയെന്ന് നേതാക്കൾ ചടങ്ങിൽ സ്മരിച്ചു. വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആറങ്ങാടൻ മോയി, ഗ്ലോബൽ കെ.എം.സി.സി ജില്ലാ സെക്രട്ടറി പി. എ. ഗഫൂർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മോയി കട്ടയാട്, ജനറൽ സെക്രട്ടറി ജിൻഷാദ് വാരാമ്പറ്റ, ട്രഷറർ ഉസ്മാൻ പുളിഞ്ഞാൽ, ഹാരിസ് ആറുവാൾ, സമദ് വെള്ളമുണ്ട, ഹാരിസ് ചങ്കരോത്ത് തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply