May 6, 2026

സംസ്ഥാന സൈക്കിള്‍ പോളോയില്‍ മികച്ച നേട്ടം കരസ്ഥമാക്കി പനമരം ജിഎച്ച്എച്ച്എസ്

0
site-psd486
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: എറണാകുളം ഫാക്ട് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നെസ്ല ഫാത്തിമ, ഹെന്ന ഫാത്തിമ, ഹിബ തസ്നി, ആല്‍വിന്‍.ആര്‍, മുഹമ്മദ് അന്‍സില്‍ എന്നിവര്‍ക്ക് ദേശീയ മത്സരങ്ങള്‍ക്കുള്ള കേരള ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചു.സ്‌കൂളിലെ കായിക അധ്യാപകനായ മുഹമ്മദ് നവാസ് ടി.കോച്ച് ദിയുഫ് എന്നിവരുടെ പരിശീലനത്തിന്‍ കീഴിലാണ് പരിശീലനം നടത്തുന്നത്.

വയനാട് ജില്ലാ പഞ്ചായത്തിന്റെ വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച 10 സൈക്കിള്‍ കൊണ്ടാണ് പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിശീലനം നടത്തുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *