April 30, 2026

221-ാം പഴശ്ശി ദിനാചരണം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും

0
IMG_20251126_162520
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നഗരസഭയും പഴശ്ശിരാജ സ്‌മാരകഗ്രന്ഥാലയം ദൃഷ്ടിദോഷം ചലച്ചിത്രവേദിയും നവംബർ 29ന് അഖിലകേരള ഷോർട്ട് ഫിലിം മിലിം ഫെസ്‌റ്റിവൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടി വർണ്ണ തീയേറ്ററിൽ വച്ച് നവംബർ 29 ശനിയാഴ്‌ച വൈകുന്നേരം 5.30 ന് പ്രദർശനം ആരംഭിക്കും. അഖില കേരള അടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ച ഫിലിം ഫെസ്റ്റിവലിലേക്ക് 55 സിനിമകൾ വരികയും അതിൽ നിന്നും അക്കാഡമിക് ഡമിക് കമ്മിറ്റി തെരഞ്ഞെടുത്ത മികച്ച 10 സിനിമകളാണ് പഴശ്ശി ദിനാചരണത്തിൻ്റെ ഭാഗമായി നവംബർ 29ന് വർ വർണ തിയേറ്ററിൽ പ്രേക്ഷകർക്കായി പ്രദർശിപ്പിക്കുന്നത്. ഇതിൽനിന്നും ഫെസ്‌റ്റിവൽ ജൂറി തെരഞ്ഞെടുക്കുന്ന മികച്ച സിനിമയ്ക്ക് Rishi FIBC Solutions Pvt Ltd നൽകുന്ന 25000 രൂപയും യും ഫലകവും മികച്ച സംവിധായകന് നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജ് നൽകുന്ന 15000 രൂപയും ഫലകവും, ഇനക്സ് ഏജൻസിസ് നൽകുന്ന ജനപ്രിയ ചിത്രത്തിനുള്ള 15000 രൂപയ്ക്കും ഫലകവും മികച്ച ഛായാഗ്രാഹകനുള്ള 10000 രൂപയും ഫലകവും ആണ് ഷോർട്ട് ഫിലിം ഫെസ്‌റ്റിവലിന്റെ പുരസ്ക‌ാരങ്ങൾ. കൂടാതെ പ്രദർശനത്തിനായി തെരഞ്ഞെടുത്ത 10 സിനിമകളിൽ അവാർഡ് ലഭിക്കാത്ത സിനിമകൾക്ക് 2500 രൂപയും ഫലകവും സമ്മാനമായി നൽകുന്നു. ക്യാഷ് അവാർഡും പുരസ്‌കാരങ്ങളും അന്നേദിവസം തന്നെ പ്രേക്ഷക സമക്ഷം വിജയികൾക്ക് നൽകുന്നതാണ്. അഖില കേരള അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്‌റ്റിവലിന്റെ രക്ഷാധികാരിയായി ഓസ്കാർ ഷോർട്ട് ഫിലിം ജൂറി അംഗമായ പിസി സനത്ത് ഫെസ്‌റ്റിവലിന് നേതൃത്വം നൽകുന്നു. ജൂറി ചെയർമാനായി തിരക്കഥാകൃത്തും സംവിധായകനുമായ സന്തോഷ് മുണ്ടൂർ നയിക്കുന്ന ജൂറിയിൽ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ കെ സി ഷൈജൽ ന്യൂസ് മലയാളം ചാനൽ റിപ്പോർട്ടർ രതീഷ് വാസുദേവൻ അസോസിയേറ്റ് സിനിമറ്റോഗ്രാഫർ ജിതേന്ദ്രപ്രസാദ്, സിനിമ നിരീക്ഷകനായ പ്രദീപ് കൊല്ലം തുടങ്ങിയവർ ജൂറി അംഗങ്ങളായും പ്രവർത്തിക്കും.പ്രസി: നീതു വിൻസെൻ്റ്, സെക്ര: തോമസ് സേവ്യർ, ലൈബ്രററി യേൻ എം സി ജിതിൻ, അഭിരാം എ കൃഷ്ണ എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *