യുഡിടിഎഫ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
കൽപ്പറ്റ:-ലേബർ കോഡുകൾ അശാസ്ത്രീയമായി തയ്യാറാക്കി രാജ്യത്തെ തൊഴിലാളികളോട് യുദ്ധപ്രഖ്യാപനം നടത്തുകയും തൊഴിലാളികളെ ആധുനിക അടിമത്വത്തിലേക്ക് നയിക്കുന്ന നയം പിന്തുടരുകയും ചെയ്യുന്ന കേന്ദ്രസർക്കാറിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് യു ഡി ടി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി മാർച്ച് ഉദ് ഘാടനം ചെയ്തു. എസ് ടി യു ജില്ലാ പ്രസിഡന്റ് സി മൊയ്ദീൻ കുട്ടി അധ്യക്ഷത വഹിച്ചു. ഉമ്മർ കുണ്ടാട്ടിൽ, അബു ഗൂഡലായി,ഗിരീഷ് കൽപ്പറ്റ,എം അലി,കെ കെ രാജേന്ദ്രേൻ,താരീഖ് കടവൻ,ആർ ഉണ്ണികൃഷ്ണൻ,സി എ ഗോപി,സി എ അരുൺദേവ്,ബിന്ദു ജോസ്,ആയിഷ പള്ളിയാൽ,ഷാജി കോരൻകുന്നൻ,അസീസ് കുരുവിൽ,എം പി ബാപ്പു തുടങ്ങിയവർ സംസാരിച്ചു.





Leave a Reply