May 6, 2026

രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി

0
site-psd-512
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റില്‍ ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകാന്ത് എസ് നായരും സംഘവും നടത്തിയ വാഹന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തികൊണ്ടുവന്ന 10,80,000 രൂപ പോലീസ് പിടികൂടി. പണം കടത്തിയ മലപ്പുറം ചെറുമുക്ക് കണ്ടാന്‍തേട്ടില്‍ മുഹമ്മദ് റാഫി കെ.റ്റി (26), തിരൂരങ്ങാടി പടിക്കല്‍, വെളിമുക്ക്, ജലീല്‍ ഹൗസ്
സഫ്വാന്‍ പിപി (25) എന്നിവരെ കസ്റ്റഡിയിലെടുത്തു.

പണം കോടതിയിലേക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
എസ്.ഐ രാംകുമാര്‍.സി, എഎസ്ഐ അശോകന്‍, എസ്സിപിഒ മുസ്തഫ, സിപിഒ മാരായ രഞ്ജിത്ത്, രാജീവന്‍, അഷ്റഫ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *