May 6, 2026

സ്‌നേഹ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു

0
site-psd-514
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടില്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടില്‍ യൂണിറ്റ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ട ഒരു കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന സ്‌നേഹ വീടിന്റെ തറക്കല്ലിടല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയ് നിര്‍വഹിച്ചു. മുട്ടില്‍ പഞ്ചായത്തിലെ പറളിക്കുന്ന് സംഭാവനയായി ലഭിച്ച 7 സെന്റ് സ്ഥലത്ത് 13 ലക്ഷം രൂപ ചെലവില്‍ രണ്ട് ബഡ് റൂം , കിച്ചന്‍, ഡൈനിങ് ഹാള്‍, സിറ്റൗട്ട് , ബാത്ത് റൂം , കുഴല്‍ കിണര്‍ അടക്കമുള്ള സംവിധാനത്തോടെയാണ് സ്‌നേഹ ഭവന്‍ നിര്‍മിക്കുന്നത്. മുട്ടില്‍ യൂണിറ്റ് പ്രസിഡന്റ് അഷറഫ് കൊട്ടാരം അധ്യക്ഷനായി.

സെക്രട്ടറി റഫീക്ക് അനുഗ്രഹ , ട്രഷറര്‍ ഷാജി അശോകന്‍, സലിം കവേരി , സലാം നീലിക്കണ്ടി, സെയ്നുദീന്‍ പറളിക്കുന്ന് , താരിഖ് കടവന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *