തുരങ്ക പാത ജില്ലക്ക് വലിയ നേട്ടമുണ്ടാക്കും : സീനിയർ ചേംബർ
കൽപ്പറ്റ : നിർദ്ദിഷ്ട ആനക്കാംപൊയിൽ കള്ളാടി തുരങ്ക പാത വയനാട് ജില്ലക്ക് വലിയ പുരോഗതി സമ്മാനിക്കുമെന്ന് സീനിയർ ചേംബർ ഇന്റർനാഷണൽ കൽപ്പറ്റ ലിജിയൻ ഫാമിലി മീറ്റ് വിലയിരുത്തി. അതിനാൽ തുരങ്കപാതയുടെ പ്രവൃത്തികൾ സമയബന്ധിതമായി തീർക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മേപ്പാടിയിൽ ചേർന്ന മീറ്റ് ചേംബർ എൻജിബി മെമ്പർ പി ജെ ജോസ്‌കുട്ടി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് കെ പി സൈതലവി അധ്യക്ഷത വഹിച്ചു. എ കെ രാമചന്ദ്രൻ, സന്തോഷ് പാറ്റയിൽ, ഡോ. നൗഷാദ് പള്ളിയാൽ, ഡോ. സോണി സെബാസ്റ്റ്യൻ , അഡ്വ. രെജിത്കുമാർ, ജോസ് അഗസ്റ്റിൻ,ഷാജി ചെറിയാൻ,ദയാനിധി എന്നിവർ സംസാരിച്ചു. എം കെ സോമസുന്ദരൻ സ്വാഗതവും പി പ്രശാന്തൻ നന്ദിയും പറഞ്ഞു.





Leave a Reply