May 23, 2026

കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ തീപിടിത്തം, തീ പടർന്നത് ഒമ്പതാം നിലയിൽ

0
site-psd-526
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്: നഗര മധ്യത്തിലുള്ള ബേബി മെമോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. ഒമ്പതാം നിലയിലുള്ള സി ബ്ലോക്കിലാണ് രാവിലെ 9.30ഓടെ തീ പടർന്നത്.ആളപായമില്ല. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപടർന്നത്. അഗ്നിശമന സേനയെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കെട്ടിടത്തിൽനിന്ന് കനത്ത പുക ഉയരുന്നുണ്ട്. എ.സി പ്ലാന്‍റിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് തീ പടർന്നത്. അഞ്ച് അഗ്നിശമന സേന യൂനിറ്റുകൾ സ്ഥലത്തുണ്ട്.തീ നിയന്ത്രണ വിധേയമാക്കാനായെന്നാണ് പുതിയ വിവരം. താഴത്തെ നിലയിലുള്ള രോഗികളെയെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മെയിൽ കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡ് (മൊഫ്യൂസൽ ബസ്‍സ്റ്റാൻഡ്) കെട്ടിടത്തിലും തീപടർന്നിരുന്നു. തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *