എസ്ഡിപിഐ മാനന്തവാടി മണ്ഡലം നേതൃ സംഗമം നടത്തി
തരുവണ: എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി നേതൃ സംഗമം സംഘടിപ്പിച്ചു. പാർട്ടി സംസ്ഥാന പ്രവർത്തക സമിതിയംഗം എ സി ജലാലുദ്ധീൻ സംഗമം ഉദ്ഘാടനം ചെയ്തു.
പാർട്ടിക്കെതിരെ ആസൂത്രിതമായി പ്രചരിപ്പിക്കപ്പെടുന്ന കുപ്രചരണങ്ങളെ ജനങ്ങൾക്കിടയിൽ തുറന്നുകാട്ടി തള്ളിക്കളയണമെന്നും, പാർട്ടിയുടെ ആശയങ്ങളും സന്ദേശങ്ങളും ജനങ്ങളിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുന്നതിനായി നേതൃത്വവും പ്രവർത്തകരും സജ്ജരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജനറൽ സെക്രട്ടറി പി.ടി. സിദ്ധീഖ്, സെക്രട്ടറി സൽമ അഷ്‌റഫ്, മണ്ഡലം വൈസ് പ്രസിഡന്റ് അലി എ.കെ., സെക്രട്ടറി സജീർ എം.ടി., ജോയിന്റ് സെക്രട്ടറി നൗഫൽ പി.കെ., ട്രഷറർ ഷുഹൈബ് ടി.കെ. എന്നിവർ സംസാരിച്ചു.
മണ്ഡലത്തിലെ ബ്രാഞ്ച് തലം മുതലുള്ള നേതൃപ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പാർട്ടി സന്ദേശങ്ങൾ ജനങ്ങളിലേക്ക് വ്യാപകമായി എത്തിക്കുന്നതിനുമുള്ള തുടർ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.





Leave a Reply