സണ്ടേസ്കൂൾ വാർഷിക പരീക്ഷ നാളെ
മീനങ്ങാടി:മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്കൂൾ അസോസിയേഷൻ്റെ വാർഷിക പരിക്ഷ നളെ ( ഞായറാഴ്ച) 1 മണി മുതൽ 3.30 വരെ നടത്തപ്പെടും. നീലഗിരി വയനാട് ജില്ലകളിലെ നാൽപ്പത്തി മൂന്ന് സണ്ടേസ്കൂളുകളിൽ പരീക്ഷ നടത്തപ്പെടും . ഒന്നു മുതൽ ഒമ്പത് വരെയും പ്ലസ് വണ്ണിലേയും ക്ലാസുകളിലെയും വിദ്യാർത്ഥികൾക്കാണ് നാളെ പരിക്ഷ നടത്തപ്പെടുന്നത്. ഡിസംബർ 7 ന് ആറ് മേഖലകളിലായി പത്തിലേയും പ്ലസ്ടു
വിൻ്റെയും വാർഷിക പരീക്ഷകൾ നടത്തപ്പെടും. പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി അറിയിച്ചു





Leave a Reply