October 8, 2026

ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതിയെ പൊക്കി വയനാട് പോലീസ് 

0
IMG_20251129_211057
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: കാസര്‍ഗോഡ് ബദിയടുക്കയിലെ റബര്‍ എസ്‌റ്റേറ്റിലെ വീട്ടില്‍ കൊല്ലം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി വയനാട് പോലീസ്. മേപ്പാടി, തൃക്കൈപ്പറ്റ, മൂങ്ങനാനിയിടം വീട്, ആന്റോ സെബാസ്റ്റ്യനെ(41)യാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് വെള്ളിയാഴ്ച കാപ്പിസെറ്റ്, ഊട്ടിക്കവലയില്‍ നിന്ന് പിടികൂടിയത്. ആന്റണി എന്ന പേരില്‍ പെരിക്കല്ലൂര്‍ മൂന്ന്പാലത്ത് ഒരു വാടകവീട്ടില്‍ പെയിന്റിങ്ങ് തൊഴിലാളിയായി ജോലി ചെയ്തുവരുകയായിരുന്ന ഇയാളെ പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. കര്‍ണാടകയില്‍ ഒളിവില്‍ കളിഞ്ഞു വരുകയായിരുന്ന ഇയാള്‍ ഒരാഴ്ച മുമ്പാണ് ഇവിടെയെത്തിയത്. പ്രതിയെ പിടികൂടിയ ശേഷം ബദിയടുക്ക പോലീസിന് കൈമാറി.

 

2023 ജനുവരി 26 നാണ് സംഭവം. ഷേണി ഗ്രാമത്തിലെ മഞ്ഞാറയിലെ ടാപ്പിങ് തൊഴിലാളിയായ ആന്റോ കൂടെ താമസിരുന്ന നീതു കൃഷ്ണയെയാണ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയശേഷം തുണിയില്‍ പൊതിഞ്ഞു വെച്ച ശേഷം ഇയാള്‍ ദിവസങ്ങളോളം വീടിനുള്ളില്‍ കഴിച്ചുകൂട്ടി. പിന്നീട് വാതില്‍ പുറത്ത് നിന്ന് പൂട്ടി മുങ്ങിയ ഇയാളെ പിടികൂടുകയും ശിക്ഷ അനുഭവിച്ചുവരുകയുമായിരുന്നു. ആറു മാസത്തോളം ശിക്ഷയനുഭവിച്ച ശേഷം 2023 ജൂണിലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *