യൂണിറ്റുകളില്‍ ഓളം സൃഷ്ടിച്ച് എസ് കെ എസ് എസ് എഫ് സരിയ്യ യൂണിറ്റ് പര്യടനം ജില്ലയില്‍ സമാപിച്ചു
കല്‍പ്പറ്റ : സമസ്ത നൂറാം വാര്‍ഷിക പ്രചാരണത്തിന്റെ ഭാഗമായി
എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് സംഘടിപ്പിച്ച
സരിയ്യ യൂണിറ്റ് പര്യടനം ജില്ലയില്‍ സമാപിച്ചു. നവംബര്‍ 20 ന്
ജില്ലാ പ്രസിഡന്റ് നൗഷീര്‍ വാഫി വെങ്ങപ്പള്ളിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉത്തര മേഖല പര്യടനം പടിഞ്ഞാറത്തറ മേഖലയിലെ വൈപ്പടിയില്‍ വെച്ച് ആരംഭിച്ച് തലപ്പുഴയിലും ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദക്ഷിണ മേഖല പര്യടനം ബത്തേരി മേഖലയിലെ ബീനാച്ചിയില്‍ വെച്ച് തുടക്കം കുറിച്ച് പനമരം കൂളിവയലിലും സമാപിച്ചു.
ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളും സരിയ്യയുടെ ഭാഗമായി സമസ്ത നൂറാം വാര്‍ഷികം സന്ദേശം, ഗ്രാമ ചരിത്രം സംഗമം, യൂണിറ്റ് ശക്തീകരണം, ബഹുമുഖ പദ്ധതികള്‍, പ്രമേയ പ്രഭാഷണം,
എന്നിവ സരിയ്യയുടെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെട്ടു. സുഹൈല്‍ വാഫി ചെന്നലോട്, ജാഫര്‍ ഇ.സി മില്ലുമുക്ക് എന്നിവരായിരുന്നു സരിയ്യയുടെ കോഡിനേറ്റര്‍മാര്‍. അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, മുഹ്യുദ്ദീന്‍കുട്ടി യമാനി, ശിഹാബ് മാസ്റ്റര്‍ റിപ്പണ്‍, അബ്ദുലത്വീഫ് വാഫി തരുവണ, അബ്ബാസ് വാഫി ചെന്നലോട്, അഷ്‌റഫ് വെള്ളിലാടി, ശംസുദ്ദീന്‍ വാഫി നെല്ലിയമ്പം, ജാഫര്‍ മില്ലുമുക്ക്, ജുബൈര്‍ ദാരിമി വാരാമ്പറ്റ, റാഷിദ് പാലമുക്ക്, റബീബ് പിണങ്ങോട്, സ്വാദിഖുല്‍ അമീന്‍ ഫൈസി പൊഴുതന, മുജീബ് അഞ്ചുകുന്ന്, നൗഷാദ് ഗസ്സാലി വാകേരി, സലീം അസ്ഹരി, മുസ്തഫ മാടക്കര, ശിഹാബ് ഫൈസി വാളത്തൂര്‍, റംഷീദ് ചെറ്റപ്പാലം, മുഹമ്മദ് റഹ്‌മാനി തരുവണ, ഫൈസല്‍ മുട്ടില്‍, സലാം എടപ്പാറ, മുനീര്‍ വടകര, നൗഷാദ് കാരാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മേഖലാ തലങ്ങളില്‍ മേഖലാ പ്രസിഡന്റ് സെക്രട്ടറി ഉള്‍പ്പെടുന്ന ഭാരവാഹികള്‍ മേഖലാ തല കോഡിനേഷനുകള്‍ക്ക്
നേതൃത്വ നല്‍കി.





Leave a Reply