ലോക എയ്ഡ്സ് ദിനത്തിൽ വ്യത്യസ്ത പ്രവർത്തനവുമായി പനമരം കുട്ടി പോലീസ്
പനമരം : ഇന്ന് ലോക എയിഡ്സ് ദിനത്തോടനു ബന്ധിച്ച് പട്ടം പറത്തൽ മത്സരം സംഘടിപ്പിച്ചു. കേഡറ്റുകൾ തയാറായി കൊണ്ടുവന്ന പട്ടത്തിൽ എയിഡ്സ് ബാൻ്റ് ഒട്ടിച്ചു ആകാശത്തേക്ക് പറഞ്ഞി എയിഡ്സ് ഈ ലോകത്ത് നിന്ന് മാറേണ്ടത് മുഴുവൻ വ്യക്തികളുടെയും ആവശ്യമാണെന്നും സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എയിഡ്സ് രോഗം സമൂഹത്തിനെ നശിപ്പിക്കുന്ന വിപത്താണെന്ന് കേഡറ്റുകൾ തിരിച്ചറിയണമെന്നും അതിനെതിരെ തങ്ങളാൽ കഴിയുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് വേണ്ടി ചെയ്യണമെന്നുമുള്ള ബോധം കേഡറ്റുകളിൽ എത്തിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം . ഇതിൻ്റെ ഉദ്ഘാടനം പനമരം സി എച്ച്സി ഹെൽത്ത് ഇൻസ്പക്ടർ രാജേഷ് കെ നിർവഹിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഹെഡ്മിസ്ട്രസ് ഷീജ ജയിസും പങ്കെടുത്തു.





Leave a Reply