കല്‍പ്പറ്റ മുനിസിപ്പാലിറ്റി പ്രകടനപത്രിക പ്രകാശനം ചെയ്തു
കല്‍പ്പറ്റ: വീടില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും വീടും, 8, 9,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഘട്ടം ഘട്ടമായി ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളുമായി കല്‍പ്പറ്റ മുനിസിപ്പാലിറ്റി പ്രകടനപത്രിക പ്രകാശനം ചെയ്തു. നഗരത്തിലെ പ്രധാന റോഡുകളെല്ലാം ബി എം ബി സി പദ്ധതി മുഖേന പണിയും. വെള്ളാരംകുന്ന്,പുഴമുടി മുണ്ടേരി, പുളിയാര്‍മല പ്രദേശങ്ങളിലൂടെ റിംഗ് റോഡ് ആയി ബദല്‍ റോഡ്, കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം സൗകര്യം, നഗരത്തില്‍ ജനസൗഹൃദ കേന്ദ്രം, ബൈപ്പാസ് നാലുവരിയാക്കല്‍ ഉള്‍പ്പെടെ ഉള്ള പദ്ധതികള്‍ പ്രകടനപത്രികയില്‍ ഉണ്ട്. യോഗം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മുജീബ് കേയം തൊടി അധ്യക്ഷനായിരുന്നു.ഡിസിസി പ്രസിഡണ്ട് ടി ജെ ഐസക്ക്,പി പി ആലി,റസാഖ് കല്‍പ്പറ്റ,സി മൊയ്തീന്‍കുട്ടി, സലീം മേമന,കെ കെ രാജേന്ദ്രന്‍, എ.പി ഹമീദ്, സി.കെ നാസര്‍, സി. ജയപ്രസാദ്, പി.വിനോദ് കുമാര്‍, ഗിരീഷ് കല്‍പ്പറ്റ, പി ആര്‍ ബിന്ദു, വിപി ശോശാമ്മ, സരോജിനി ഓടമ്പത്ത്, ടീച്ചര്‍, ശരീഫ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply