May 15, 2026

വിജയ പ്രതീക്ഷയിൽ ആം ആദ്മി പാർട്ടി 

0
IMG-20251203-WA0043
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് തോമാട്ടുചാൽ, മേപ്പാടി ഡിവിഷനുകളിൽ നിന്ന് മത്സരിക്കുന്ന സൽമാൻ എൻ റിപ്പൺ, സദീർ കെ.സി എന്നിവർക്ക് വിജയ സാധ്യത കൂടി വരികയാണെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാ പ്രസിഡണ്ട് ഡോ. എ ടി സുരേഷ്. ഡിവിഷനുകളിൽ നടത്തിയ ഡോർ ടൂ ഡോർ പ്രവർത്തനത്തിൽ നിന്നും ആം ആദ്മി പാർട്ടി സാരഥികൾക് വലിയ പിന്തുണ ലഭിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റു മുന്നണികളുടെ സ്ഥാനാർഥികളെ അപേക്ഷിച്ച് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥികളുടെ വിദ്യാഭ്യാസവും, യുവത്വവും സാമൂഹിക മേഖലകളിലെ ശ്രദ്ധേയമായ ഇടപെടലുകളും പൊതുജനം ചർച്ച ചെയ്തു തുടങ്ങി. പാർട്ടി മുന്നോട്ട് വെക്കുന്ന ജനക്ഷേമ പദ്ധതികളും ഡൽഹി പഞ്ചാബ് സർക്കാരുകൾ നടപ്പാക്കിയ പദ്ധതികളും ഉയർത്തി കാട്ടിയാണ് പ്രചാരണം നടത്തുന്നത്. നിലവിലെ മലിനമായ രാഷ്ട്രീയ വ്യവസ്ഥിതിയെ തൂത്തെറിയാൻ ജനങ്ങൾ ചൂൽ എടുക്കുകയും ആം ആദ്മി പാർട്ടി സാരഥികൾക്ക് വോട്ട് നൽകി വിജയിപ്പിക്കുകയും ചെയ്യുമെന്ന് ജില്ലാ പ്രസിഡണ്ട് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *