May 15, 2026

പാക്കം-വാഴവറ്റ റോഡ് നന്നാക്കാത്തത്തിൽ പ്രതിഷേധം ശക്തം

0
IMG_20251203_112407
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി:പാക്കം-വാഴവറ്ററോഡ് പാടേ തകർന്നു.വാഴവറ്റയിൽ നിന്ന് പാക്കം സ്‌കൂളിന്റെ പരിസരം വരെയുള്ള റോഡാണ് വൻകുഴികളായി തകർന്ന് കിടക്കുന്നത്. വാഴവറ്റയിൽ നിന്നുള്ള കുറച്ച് ഭാഗം ഒഴിച്ചാൽ റോഡ് പൂർണമായും തകർന്നിട്ടുണ്ട്. ടാറിങ് മുഴുവൻ ഇളകി വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.

പാക്കം പള്ളിയുടെ മുൻവശവുംസമാനമാണ് അവസ്ഥ.റോഡ് നിറയെ കല്ലുകൾ ഇളകിയും പരക്കെ കുഴികളും രൂപപ്പെട്ടു. ഏറ്റവും കൂടുതൽ തകർന്ന് കിടക്കുന്ന പാക്കം സ്‌കൂളിൻറെ മുൻപിലെ ഇറക്കമാണ്. ഇവിടെ റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ്. റോഡിന്റെ അരിക് ഭാഗങ്ങളെല്ലാം വെള്ളം ഒഴുകി വലിയ കുഴികളുമാണ്. നന്നാക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *