May 16, 2026

ജില്ലാ പഞ്ചായത്ത് – കണിയാമ്പറ്റയിൽ യു ഡി എഫ് മുൻ തൂക്കം കുറയുമോ ?

0
Oplus_131072

Oplus_131072

By ന്യൂസ് വയനാട് ബ്യൂറോ

 

കണിയാമ്പറ്റ: ജില്ലാ പഞ്ചായത്തിൽ വിസ്തൃതി കൊണ്ട് വലിയ ഡിവിഷനായ കണിയാമ്പറ്റ ഇത്തവണ നാല് പഞ്ചായത്തുകളിലായി 32 വാർഡുകളുണ്ട്. പനമരം, കണിയാമ്പറ്റ, പൂതാടി, കോട്ടത്തറ എന്നീ പഞ്ചായത്തുകളിലായാണിത്. കഴിഞ്ഞ തവണ 23 വാർഡുകളായിരുന്നു.
യുഡിഎഫ് കോട്ടയയായിരുന്ന കണിയാമ്പറ്റയിൽ നിന്ന് കഴിഞ്ഞ തവണ വിജയിച്ചത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയ കെ.ബി നസീമയായിരുന്നു. എൽ ഡി എഫിലെ  താജുന്നിസയെ 1800 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം കുറവാണെന്ന് അന്ന് പരാതി ഉണ്ടായിരുന്നു. കുടിയേറ്റ മേഖലകളിൽ പ്രതീക്ഷിച്ചത്ര വോട്ട് നസീമക്ക് ലഭിക്കാത്തത് വിവാദമായിരുന്നു. പുതുതായി ചേർത്ത കോട്ടത്തറ പഞ്ചായത്തിലെ 11 വാർഡുകളിൽ മുൻതൂക്കം യുഡിഎഫിന് തന്നെ. കണിയാമ്പറ്റ പഞ്ചായത്തിൽ യുഡിഎഫിന് ഉറച്ച വോട്ടുള്ള ഏരിയകൾ കണിയാമ്പറ്റ ഡിവിഷനിൽ വരുന്നുണ്ട്.
ഇത്തവണ ഡിവിഷൻ എസ് ടി സംവരണമാണ്. പനമരം പഞ്ചായത്ത് അംഗമായ യുഡിഎഫിനായി ലീഗിന്റെ സുനിൽകുമാറും എൽ.ഡി.എഫിനായി എൻ.സി.പിയിലെ സുകുമാരനുമാണ് ഇത്തവണ പോരിടത്തിലുള്ളത്. ബി.ജെ.പിയുടെ ശരത്തും രംഗത്തുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *