ഉരുള്‍ ദുരന്ത ഭൂമിയില്‍ എല്‍ഡിഎഫ് തേരോട്ടം
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ എല്‍ഡിഎഫ് തേരോട്ടം. യുഡിഎഫ് ഭരണത്തിലായിരുന്ന ഒമ്പത്, 10, 11 വാര്‍ഡുകളിലാണ് ഇടതുപക്ഷം വിജയക്കൊടി നാട്ടിയത്. വാര്‍ഡ് 10ല്‍(അട്ടമല) സിപിഐയിലെ ഷൈജ ബേബിയും 11ല്‍(ചൂരല്‍മല, മുണ്ടക്കൈ) സിപിഎമ്മിലെ കെ.കെ. സഹദും ഒമ്പതില്‍(പുത്തുമല) സിപിഎമ്മിലെ സീനത്തുമാണ് വിജയികള്‍. ദുരന്തമേഖലയിലെ 32 കോണ്‍ഗ്രസ് കുടുംബങ്ങള്‍ വോട്ടെടുപ്പിനുതലേന്ന് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.





Leave a Reply