കൃപാലയ സ്പെഷ്യൽ സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി.
പുൽപ്പള്ളി : പുൽപ്പള്ളി വിജയഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ കൃപാലയ സ്പെഷ്യൽ സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി.
പ്രോഗ്രാം കോഡിനേറ്റർ ടിന്റു സജി അധ്യക്ഷത വഹിച്ചു.
കൃപാലയ സ്പെഷ്യൽ സ്കൂൾ പ്രിൻസി: സിസ്റ്റർ: ആൻസിയ സ്വാഗതം പറഞ്ഞു. വിജയഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സതി , ഹെഡ്മിസ്ട്രസ് ബിന്ദു , അജേഷ്, മനോജ്, ക്രിപാലയ സ്പെഷ്യൽ സ്കൂൾ മാനേജർ ഷിബുവും ക്രിസ്മസ് ആശംസ സന്ദേശം നൽകി.
സിന്ധു റിനീഷ്, ജാസ്മിൻ, അജേഷ് ജോൺ, ദിവ്യ, പ്രസീല, അനു മോൾ നേതൃത്വം നൽകി.





Leave a Reply