പുൽപ്പള്ളി സീതദേവി ലവ കുശ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള പറയെടുപ്പിന് തുടക്കമായി.
പുല്പള്ളി: സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള പറയെടുപ്പിന് തുടക്കമായി. പുല്പള്ളി ടൗണിലെ ഹനുമാന്‍ കോവിലില്‍നിന്നാരംഭിച്ച പറയെടുപ്പ് ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 27മുതൽ ജനുവരി മൂന്നുവരെയാണ്പ റയെടുപ്പ് നടത്തുന്നത്.
പുല്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെയും കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളിലേയും പ്രാദേശിക ക്ഷേത്രാങ്കണങ്ങളില്‍നിന്നും ഭജനമഠങ്ങളില്‍നിന്നുമാണ് പറയെടുപ്പ്. കാര്‍ഷിക വിളവെടുപ്പിന്റെ ആദ്യവിഹിതം ഗ്രാമദേവതയ്ക്ക് സമര്‍പ്പിക്കുന്നതായാണ് വിശ്വാസം.
ക്ഷേത്രത്തിലും പറയെടുപ്പിനുള്ള സൗകര്യമുണ്ടായിരിക്കും. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ സി. വിജേഷ്, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.ഡി. ഷാജിദാസ്, ജന. സെക്രട്ടറി വിക്രമന്‍ എസ്.നായര്‍, ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍, വിജയന്‍ കുടിലില്‍, ഷിബു അമൃത, എന്‍.ആര്‍. പ്രഭാകരന്‍, അര്‍ജുനന്‍ യോഗിമൂല, അജയന്‍ പാലമൂല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനുവരി ഒന്നുമുതല്‍ ഏഴുവരെയാണ് ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം.





Leave a Reply