മിസ്റ്റർ വയനാട് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് നടത്തി
കൽപ്പറ്റ: വയനാട് ജില്ല ബോഡി ബിൽഡിംങ്ങ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്പോർട്സ് കൗൺസിൽ അംഗീകാരത്തോടു കൂടിയ 42ാം മത് മിസ്റ്റർ വയനാട് ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് കൽപ്പറ്റ സെന്റ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. അർജുന അവാർഡ് ജേതാവ്ഐ ബി ബി എഫ് വെസ് പ്രസിഡന്റ് ടി.വി. പോളി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 35 ക്ലബുകളിൽ നിന്നായി 500-ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു. വയനാട് ജില്ലാബോഡി ബിൽഡിംങ്ങ് അസോസിയേഷൻ സെക്രട്ടറി രമേശ് ബി. കൈലാസം സ്വാഗതം പറഞ്ഞു. വയനാട് ജില്ലാ ബോഡി ബിൽഡിംങ്ങ് അസോസ്സിയേഷൻ പ്രസിഡന്റ് എൻ.ആർ. ഷഫീഖ് അധ്യക്ഷനായിരുന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം ഫ്രാൻസിസ് , സ്പോർട്സ് കൗൺസിൽ നോമിനി ടി.കെ ഹരി എന്നിവർ സംസാരിച്ചു. വയനാട് ജില്ലാ ബോഡി ബിൽഡിംങ്ങ് അസോസിയേഷൻ ട്രഷറർ വി അനിൽകുമാർ സമ്മാന ദാനം നടത്തി. സബ് ജൂനിയർ മിസ്റ്റർവയനാട് -അഭിനവ് രാജ് ( ഡയാന ജിം മാനന്തവാടി ), ജൂനിയർ മി സ്റ്റർ വയനാട് -എം നിയാസ്,( അമൃത ജിം മാനന്തവാടി), സീനിയർ മിസ്റ്റർ വയനാട്,മാസ്റ്റർ മിസ്റ്റർ വയനാട് – ജാസിർ തുർക്കി (ഫൈറ്റ് ക്ലബ് കൽപ്പറ്റ), ഫിസിക്കലി ചലഞ്ച്ട് മെൻ മിസ്റ്ററ്റർ വയനാട് – ബി.എം.പ്രദീഷ് (ഡയാന ജം മാനന്തവാടി), മെൻ മോഡൽ ഫിസിക്ക് മിസ്റ്റർ വയനാട് – സി.പി. നിസാമുദീൻ (അമൃത ജിം മാനന്തവാടി), മെൻ ഫിറ്റ് നസ് ഫിസിക്ക് മിസ്റ്റർ വയനാട് – എസ് അഭിഷേക് ശിവരാജ് (ഒയാസ്സിസ്സ് ജിം മാനന്തവാടി), മെൻ അത് ലറ്റിക് ഫിസിക്ക് മിസ്റ്റർ വയനാട് ജെ. അതുൽ ജോയ് (ഫിറ്റ്നസ്സ് ഹബ്ബ് മീനങ്ങാടി ), മിസ്സ് വയനാട് – സി.നീനു ചാക്കോ(ബി.ജെ. മസ്സിൽ മാനിക്ക് മൾട്ടി ജിം കാട്ടിക്കുളം), വുമെൻസ് മോഡൽ ഫിസിക്ക് വയനാട് – എ.വി. രമ്യ ( റിയൽ ഫിറ്റ്നസ് കണിയാമ്പറ്റ ), വുമൻസ് ഫിറ്റ്നസ്സ് ഫിസിക്ക് വയനാട് – വി.പി.പ്രവീണ (ഡയാന ജിം മാനന്തവാടി) എന്നിവരായിരുന്നു ജേതാക്കൾ . ഓവറോൾ ചാമ്പ്യൻഷിപ്പ് അമൃത ജിം മാനന്തവാടി കരസ്ഥമാക്കി.റണ്ണേഴ്സ് അപ്പ് ഫിറ്റ്നസ് വേൾഡ് മാനന്തവാടിയും.





Leave a Reply