കൽപ്പറ്റ ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ
കൽപ്പറ്റ : വയനാട് ജില്ലാ കോടതിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകരുടെ സംഘടനയായ കൽപ്പറ്റ ബാർ അസോസിയേഷന് പുതിയ സാരഥികൾ ചുമതലയേറ്റു . തുടർന്നുള്ള ജനറൽ ബോഡിയിൽ പത്ത് അംഗങ്ങളുള്ള എക്സികുട്ടീവ് കമ്മറ്റിയും രൂപീകരിച്ചു. അടുത്ത ഒരു വർഷത്തേക്കുള്ള വാർഷിക പ്രവർത്തനങ്ങളുടെ രൂപരേഖ പുതിയ കമ്മറ്റി തയ്യാറാക്കി. വയനാട് ജില്ലയിലെ മൂന്ന് ബാർ അസോസിയേഷനുകളെയും സമന്വയിപ്പിച്ച് ജില്ലാ തല കലാ-കായിക മത്സരങ്ങൾ നടത്തുവാനും കമ്മറ്റി തീരുമാനിച്ചു
പ്രസിഡണ്ട് അഡ്വ. ഷൈജു മാണിശ്ശേരിൽ, സെക്രട്ടറി അഡ്വ. ചിത്ര പി. സി, വൈസ് പ്രസിഡണ്ട് അഡ്വ. മുസ്തഫ എ.പി, ജോയിൻ്റ് സെക്രട്ടറി, അഡ്വ. ഡയാന .കെ. ഹെൻസ്ലി, ട്രഷറർ അഡ്വ. ജെയ്ക്ക് കരുൺ കെ.





Leave a Reply