കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ യാത്ര കമ്പളക്കാട് ഉജ്ജ്വല സ്വീകരണം
കൽപ്പറ്റ:നമുക്ക് മനുഷ്യരെ ചേർത്ത് പിടികേണ്ടതുണ്ടെന്നും പരസ്പരം മത്സരിച്ചും കൂടുതൽ ലാഭം ഉണ്ടാക്കിയും നേടുന്നതൊന്നും യഥാർഥ സന്തോഷത്തിന് ഉതകില്ലെന്നുമുള്ള തിരിച്ചറിവാണ് നമുക്ക് വേണ്ടതെന്ന് എസ് എസ് .എഫ്ദേശീയ സെക്രട്ടറി ഫിർദൗസ് സഖാഫി പറഞ്ഞു.
മെച്ചപ്പെട്ട ഒരു ലോകവും നന്മ നിറഞ്ഞ ജീവിതവും പരസ്പരം കരുതലും സംരക്ഷണവും സ്നേഹവും നൽകുന്ന മനുഷ്യരും ചേർന്ന ഒരു ആദർശ ലോകത്തിന്റെ നിർമിതിക്കായാണ് കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരള യാത്ര നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരള മുസ്‌ലിം ജമാഅത്ത്ജില്ലാ യാത്രക്ക് കമ്പളക്കാട് നൽകിയ സ്വീകരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ജാഥാ നായകൻ സമസ്‌ത കേന്ദ്രമുശാവറ അംഗം പി.ഹസൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.നിരവധി വഹനങ്ങളുടെ അകമ്പടിയോടെ പച്ചിലക്കാട്നിന്ന് ജാഥയെ കൽപ്പറ്റ സോൺ സുന്നീ നേതാക്കൾ സ്വീകരിച്ചു.കമ്പളക്കാട് ടൗണിൽ റാലിയും സെൻ്റിനറിഗാർഡ് പരേഡുംനടന്നു.സ്വീകരണ സമ്മേളനത്തിൽ കെ. കെ.മുഹമ്മദലി ഫൈസി അദ്ധ്യക്ഷത വഹിച്ചു.അലിമുസ്ലിയാർ വെട്ടത്തൂർ പ്രാർത്ഥന നടത്തി.കെ.സി.അബൂബക്കർ ഹസ്രത്ത്,കെ. ഒ അഹ്‌മദ്കുട്ടി ബാഖവി,ജാഥാ ഡയരക്ടർ എസ്.ശറഫുദ്ദീൻ,കോഡിനേറ്റർമാരായ കെ. എസ് മുഹമ്മദ്സഖാഫി, റംശാദ് ബുഖാരി,ലത്തീഫ് കാക്കവയൽപ്രസംഗിച്ചു.മൂസ മൈലാടി സ്വാഗതവും ജസീൽ പരിയാരം നന്ദിയും പറഞ്ഞു.





Leave a Reply