എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
നല്ലൂർനാട്: ഡോ. അംബേദ്കർ എം എം ജി എച്ച് എസ് എസ്, എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ ജിൽസൺ തൂപ്പുംകര ഉദ്ഘാടനം ചെയ്തു. എള്ളു മന്ദം എ എൻ എം യു പി സ്കൂൾ വെച്ച് വാർഡ് മെമ്പർ ഗോൾഡ ഷിനോജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ചിന്നമ്മ ജോസ്, ഉഷ വിജയൻ, എടവക ഗ്രാമപഞ്ചായത്ത് മെമ്പർ മുരളീധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സർഗിണി ടീച്ചർ സ്വാഗതം പറയുകയും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിനു കല്ലിങ്കൽ പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മധുസൂദനൻ, കെ എം അഗസ്റ്റിൻ, അനിൽകുമാർ, അധ്യാപിക ഉമ, എൻഎസ്എസ് വളണ്ടിയർ നന്ദകിഷോർ എന്നിവർ സംസാരിച്ചു.





Leave a Reply