April 30, 2026

ആത്മീയ ചികിൽസ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പീഡനം: നിരവധി കേസിലുൾപ്പെട്ടയാൾ പിടിയിൽ

0
IMG_20260101_171955
By ന്യൂസ് വയനാട് ബ്യൂറോ

 

 

മേപ്പാടി: ആത്മീയ ചികിൽസ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാൽസംഘം ചെയ്ത കേസിൽ നിരവധി കേസുകളിൽ പ്രതിയായ മധ്യവയസ്‌കൻ അറസ്റ്റിൽ. കട്ടിപ്പാറ, ചെന്നിയാർമണ്ണിൽ വീട്, അബ്ദുറഹിമാനെ(51)യാണ് മേപ്പാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കെ.ആർ. റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ, ആലക്കോട് നിന്ന് കസ്റ്റഡിയിലെടുത്തത്. ഒക്ടോബർ എട്ടിനാണ് ഇയാൾ യുവതിയെ കോട്ടപ്പടിയിലെ ഹോം സ്റ്റെയിൽ എത്തിച്ചു ബലാൽസംഘം ചെയ്യുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തത്. തളിപ്പറമ്പ്, വൈത്തിരി പോലീസ് സ്റ്റേഷനുകളിലും സൌത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും അനധികൃതമായി ആയുധം കൈവശം വെക്കൽ, സാമ്പത്തിക തട്ടിപ്പ് കേസുകളിലും ആയുധ നിയമം, സ്‌ഫോടകവസ്തു നിയമം പ്രകാരമുള്ള കേസുകളിലും കൂടാതെ കർണാടകയിൽ സാമ്പത്തിക തട്ടിപ്പ് കേസിലും ഉൾപ്പെട്ടയാളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *