എൻ എസ് എസ് ക്യാമ്പ് സമാപിച്ചു
തൊണ്ടർനാട്: എം ടി ഡി എം ഹയർസെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വാഞ്ഞോട് എ യൂ പി സ്കൂളിൽ വെച്ച് നടന്ന സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് എം പ്രമോദ് ഉദ്ഘാടനം ചെയ്തു.എം ടി ഡി എം ഹയർ സെക്കണ്ടറി സ്കൂൾ പി ടി എ പ്രസിഡന്റ് ടി മൊയ്തു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ ബെക്സി സണ്ണി, ബീന ജോസഫ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷെറീന, പി ടി എ പ്രസിഡന്റ് സനൂപ്, അധ്യാപകരായ ഷീബ, വിനു എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സൂര്യ നന്ദി പറഞ്ഞു





Leave a Reply