April 30, 2026

സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചുണ്ടേല്‍ വിശുദ്ധ യൂദാ തദ്ദേവൂസ് ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി

0
IMG_20260102_080930
By ന്യൂസ് വയനാട് ബ്യൂറോ

 

ചുണ്ടേല്‍: തെക്കേ ഇന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചുണ്ടേല്‍ വിശുദ്ധ യൂദാ തദ്ദേവൂസ് ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി ഇടവക വികാരി ഫാ.ജോണ്‍സണ്‍ അവരേവ് കൊടിയുയര്‍ത്തി കോഴിക്കോട് അതിരൂപത വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ സഹവികാരി ഫാ. നിഷാന്ത്, ഫാ. മില്‍ട്ടന്‍ ജേക്കബ്, ഫാ. ഷാജന്‍ ഫാ. ടോം, ഫാ. ജോസഫ്,എന്നിവര്‍ സന്നിഹിതരായിരുന്നു തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് കോഴിക്കോട് അതിരൂപത വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ കാര്‍മികത്വം വഹിച്ചു.

നൊവേന ദിനങ്ങളായ ജനുവരി 1-മുതല്‍ 9വരെ രാവിലെ 11 മണിക്കും വൈകുന്നേരം 4.30 മണിക്കും കുര്‍ബാനയും നൊവേനയും,തിരുശേഷിപ്പ് വണക്കവും 10,11 തിരുനാള്‍ മഹോത്സവപരിപാടികളും നടത്തപെടും നൊവേന ദിനങ്ങളില്‍ കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ്. റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍, കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ റവ. ഡോ.ഡെന്നീസ് കുറുപ്പശേരി എന്നിവര്‍ മുഖ്യ കാര്‍മ്മികരാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *