സയൻസ് ടെക്നോളജി എജുക്കേഷൻ സെന്റർ വയനാട് വിജ്ഞാനകൗതുകം പഠനയാത്ര നടത്തി
മീനങ്ങാടി: സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് സെന്റർ വയനാടിന്റെ ക്യൂരിയോസിറ്റി സെന്റർ കോഴിക്കോട്ടേക്ക് വിജ്ഞാന കൗതുകം പഠനയാത്ര നടത്തി .സയൻസ് സെന്റർ ആൻഡ് പ്ലാനറ്റോറിയം ആണ് ആദ്യo സന്ദർശിച്ചത് സെന്ററിന്റെ മുൻപിൽ സ്ഥാപിച്ചിട്ടുള്ള ശാസ്ത്ര പരീക്ഷണ സംവിധാനങ്ങളെല്ലാം കുട്ടികൾ ഓടി നടന്നു പ്രവർത്തിപ്പിച്ചു നോക്കി.ഒരു കുട്ടി തന്റെ കൈകൊണ്ട് ഒരു കാർ ഉയർത്തി.ഒരു കമ്പി പാരയും നിൽക്കാൻ ഒരു ഇടവും തന്നാൽ ഭൂമിയെ ഉയർത്താം എന്ന് പറഞ്ഞ മഹാനെ ഓർത്തുകൊണ്ട് ഓരോരുത്തരും കാർ ഉയർത്തി നോക്കി. കണ്ണാടി കൊണ്ടുള്ള അത്ഭുത കാഴ്ചകൾ കണ്ണാടി കാട്ടിലൂടെയുള്ള ദുർഘടയാത്ര ,ദിനോസറുകളുടെ ലോകത്തേക്കുള്ള ത്രീഡി പ്രദർശനം, കോഴിക്കോട്ടെ ആകാശം പരിചയപ്പെടുത്തി കൊണ്ടുള്ള പ്ലാനറ്റോറിയം ഷോ, അക്വേറിയം ,ഭൗമശാസ്ത്രപ്രദർശനങ്ങൾ ജീവശാസ്ത്രപ്രദർശനങ്ങൾ തുടങ്ങിഎല്ലാം കുട്ടികൾ ശ്രദ്ധയോടെ വീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്തു തുടർന്ന് മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തിവരുന്ന ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ കണ്ടു. ക്വാണ്ടം പൂച്ചയുടെ കേരളപര്യടനം എന്ന് നാമകരണം ചെയ്തിട്ടുള്ള പ്രദർശനത്തിൽ ക്വാണ്ടംപൂച്ചയേയും ഷോഡിംഗറേയും കണ്ടു കൊണ്ട് മൊബൈൽ ഫോണിലെ മൂലകങ്ങളും സൂപ്പർ കണ്ടക്ടിവിറ്റി പരീക്ഷണങ്ങളും വാതകങ്ങളിലൂടെയുള്ള വൈദ്യുത ഡിസ്ചാർജും , ഇടി മിന്നലിന്റെ നേർ അനുഭവവും ഹിസ് ബോസ് കണങ്ങളെ കുറിച്ചുള്ള വെർച്വൽ റിയാലിറ്റി ഷോയും , സി വി രാമന്റെ സ്പെക്ട്രോസ്കോപ്പും ,ആവർത്തനപ്പട്ടിയിലെ എല്ലാ മൂലകങ്ങളെയും കുപ്പി ക്കുള്ളിൽപ്രദർശിപ്പിച്ചിരിക്കുന്നതും, ക്വാണ്ടം കംപ്യൂട്ടിംങ്ങും , ആൽബർട്ട് ഐൻസ്റ്റീനും മാഡം ക്യൂറിയും മുഖാമുഖം ഇരിക്കുന്നതും എല്ലാം കൗതുകത്തോടെ കുട്ടികൾ കാണുകയും കേൾക്കുകയും പരീക്ഷിക്കുകയും ചെയ്തു .ഇത് അവർക്ക് മറക്കാനാവാത്ത അനുഭവമായി
തുടർന്ന് അറബിക്കടൽ അനുഭവമാക്കി അസ്തമയവും കണ്ട് വയനാട്ടിലേക്ക് മടങ്ങുന്ന വഴി രാവിലെ കണ്ട ചുരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഓർമ്മിച്ചുകൊണ്ട് രാത്രി ദൃശ്യങ്ങൾ പകർന്ന വേറിട്ട അനുഭവങ്ങളുമായി വയനാട്ടിൽ തിരിച്ചെത്തി.
പഠനയാത്രയിൽ10 കുട്ടികളും രണ്ട് രക്ഷിതാക്കളും പങ്കെടുത്തു. രാവിലെ പഠനയാത്ര ലെജീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റെർക്ക് സി.ഇ.ഒ. എം.എം. ടോമി, ഫെസിലിറ്റേറ്റർ ബെൽബി എന്നിവർ കുട്ടികളെ ഗൈഡ് ചെയ്തു.





Leave a Reply