May 1, 2026

ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാവ് കണ്ടെടുത്തു

0
IMG_20260108_104911
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവിന്റെ നേതൃത്വത്തിൽ ബാവലി എക്സ്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയുക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വൈത്തിരി താലൂക്കിൽ, പൊഴുതന വില്ലേജിൽ, അത്തിമൂല ഭാഗത്ത്‌, കീച്ചേരി വീട്ടിൽ ജെസീർ.കെ.സി (36) ആണ് വില്പനക്കായി കഞ്ചാവ് കൊണ്ടുപോകവെ ബാവലിയിൽ അറസ്റ്റിലായത്. പ്രിവന്റീവ് ഓഫീസർമാരായ അരുൺപ്രസാദ്.ഇ, സജി മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ മഹേഷ്.എം,മാനുവൽ ജിംസൺ, അർജുൻ.എം, ഡ്രൈവർ സജീവ്.കെ.കെ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *