പരിസ്ഥിതി പോരാളിയുടെ വിയോഗം; പ്രൊഫ. മാധവ് ഗാഡ്ഗിലിന് റെഡ് സ്റ്റാറിന്റെ ആദരാഞ്ജലികൾ
കൽപ്പറ്റ: പരിസ്ഥിതി ശാസ്ത്രത്തെ സാധാരണ ജനങ്ങളുടെ ജീവിതവുമായി കൂട്ടിയിണക്കി അവതരിപ്പിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തിൽ സിപിഐ(എംഎൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന പരിസ്ഥിതി ദുരന്തങ്ങളെക്കുറിച്ച് അദ്ദേഹം നൽകിയ ശാസ്ത്രീയമായ താക്കീതുകൾ ഇന്ന് അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. പുത്തുമലയിലും, തുടർന്ന് മുണ്ടക്കൈ-ചൂരൽമല എന്നിവിടങ്ങളിലും ഉണ്ടായ വൻ ദുരന്തങ്ങൾ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രസക്തിയും ഗൗരവവും അടിവരയിടുന്നുവെന്ന് അനുശോചന യോഗം വിലയിരുത്തി.
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പി.എം. ജോർജ്ജ്, ബിജി ലാലിച്ചൻ, അഡ്വ. സുനിൽ ജോസഫ്, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോൺസൺ, ബിജു എം.കെ. തുടങ്ങിയവർ പ്രൊഫ. ഗാഡ്ഗിലിന്റെ സ്മരണകൾ പുതുക്കി സംസാരിച്ചു.





Leave a Reply