April 30, 2026

സുവർണ്ണ ജൂബിലി നിറവിൽ പൂതാടി പള്ളി

0
IMG_20260108_190503
By ന്യൂസ് വയനാട് ബ്യൂറോ

 

കേണിച്ചിറ: കുടിയേറ്റ പിതാക്കന്മാർ 1975-ൽ സ്ഥാപിച്ച പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി 50 ന്റെ നിറവിൽ.ഒരു വർഷം നീണ്ടു നിന്ന ഇടവകയുടേയും സൺഡേ സ്കൂളിന്റേയും സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ സമാപനവും പരി. ദൈവമാതാവിന്റേയും മോർ തോമാശ്ലീഹായുടേയും ഓർമ്മപ്പെരുന്നാളും ഇടവകാംഗമായ വന്ദ്യ സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷവും 9, 10, 11 (വെള്ളി,ശനി, ഞായർ) ദിവസങ്ങളിൽ നടത്തപ്പെടും.

ഒമ്പതിന് വൈകുന്നേരം 5 മണിക്ക് വികാരി ഫാ. അജു ചാക്കോ അരത്തമ്മാംമൂട്ടിൽ കൊടി ഉയർത്തും. തുടർന്ന് സസ്യാ പ്രാർത്ഥന, ഇടവക ഭക്ത സംഘടനകളുടെ വാർഷികം, കലാപരിപാടികൾ.

പത്തിന് വൈകുന്നേരം 5.45 സന്ധ്യാപ്രാർത്ഥന, തുടർന്ന് അമ്പത് വർഷക്കാലം ഇടവകക്കു വേണ്ടി സുത്യർഹമായ സേവനങ്ങൾ നൽകിയവരെ ആദരിക്കൽ, 8 മണിക്ക് നെല്ലിക്കര കുരിശിങ്കലേക്ക് പ്രദക്ഷിണം.

പതിനൊന്നിന് രാവിലെ 8 മണിക്ക് വി. മൂന്നിന്മേൽ കുർബ്ബാന, പ്രസംഗം, 10 മണിക്ക് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അദ്യക്ഷത വഹിക്കും. ജൂബിലി വർഷത്തിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ അനുമോദിക്കും. ഉച്ചക്ക് 1 മണിക്ക് കൊടി ഇറക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *