April 25, 2026

എസ്.ടി.യു സംസ്ഥാന സമ്മേളനം: ജനുവരി 31,ഫെബ്രുവരി 1,2 തിയ്യതികളിൽ  

0
IMG-20260112-WA0051
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ:സ്വതന്ത്ര തൊഴിലാളി യൂണിയൻ്റെ സംസ്ഥാന സമ്മേളനം ജനുവരി 31-നും ഫെബ്രുവരി 1-നും കോഴിക്കോട് വെച്ചു നടക്കും.’പോരാട്ടം മുന്നേറ്റം അതിജീവനം’ എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന സമ്മേളനം വിജയിപ്പിക്കുവാൻ പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്ത് എസ്. ടി. യു പ്രസിഡന്റ് നൗഷാദ് എം പി അധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി സംസ്ഥാന പ്രസിഡണ്ട് പാറക്ക മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ന്യൂസ് പേപ്പർ വിതരണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ ടി കുഞ്ഞബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.റഹ്മത്ത് ഗഫൂർ, അബ്ദുള്ള ഇ, അബ്ദുൽ ഗഫൂർ , പി കെ ആലി, അബൂ പി, സാജിത നൗഷാദ്, രഹന മായൻ, നജ്മുന്നീസ എന്നിവർ പ്രസംഗിച്ചു. ബഷീർ വി സ്വാഗതവും ഇ അബ്ദുള്ള നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *