April 25, 2026

അമ്പലവയൽ ടൗൺ ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും എക്‌സൈസ് പരിശോധന

0
IMG-20260113-WA0311
By ന്യൂസ് വയനാട് ബ്യൂറോ

 

അമ്പലവയൽ: ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതിന്റെ ഭാഗമായി അമ്പലവയൽ ടൗണിലും പരിസര പ്രദേശങ്ങളിലും എക്സൈസ് ഇന്റലിജൻസ് വിഭാഗം വ്യാപക പരിശോധന നടത്തി. ലഹരി മാഫിയ സജീവമാണെന്ന് കണ്ടെത്തിയ മഞ്ഞപ്പാറ, ഗോവിന്ദ മൂലച്ചിറ തുടങ്ങിയ ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും റെയ്ഡ് നടന്നത്. എക്സൈസ് ഇന്റലിജൻസും സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വിജയകുമാർ കെ.വി, ഗ്രേഡ് എ.ഐ.മാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സി.വി. ഹരിദാസ്, പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി പി.കെ, അനീഷ് എ.എസ്, വിനോദ് പി, ചാൾസ് കുട്ടി റ്റി.ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ അജയ് കെ.എ, ആദിത്യൻ എസ്.എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജലജ എം.ജെ എന്നിവർ സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും ജില്ലയിലെ മറ്റ് ഹോട്ട് സ്പോട്ടുകളിൽ കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. മദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് വയനാട് എക്സൈസ് ഇന്റലിജൻസ് ഓഫീസ് (04936 247 260), എക്സൈസ് കൺട്രോൾ റൂം (04936 288 215) എന്നീ നമ്പറുകളിലോ മാനന്തവാടി (9400069667), സുൽത്താൻ ബത്തേരി (9400069665), കൽപ്പറ്റ (9400069663), സ്‌പെഷ്യൽ സ്ക്വാഡ് (9400069666) എന്നീ നമ്പറുകളിലോ വിളിച്ച് അറിയിക്കാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *