എസ് .എസ്.എൽ.സി, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ‘ഹൈ ഫ്ലൈ’ പ്രകാശനം ചെയ്തു
ബത്തേരി: നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘ഹൈ ഫ്ലൈ’ പഠനസഹായി പ്രകാശനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ പ്രകാശന കർമ്മം നിർവ്വഹിച്ചു. ഡയറ്റ് വയനാടിന്റെയും ജില്ലാ കരിയർ ഗൈഡൻസ് & അഡോളസൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെയും സഹകരണത്തോടെയാണ് പഠനസഹായികൾ രൂപകൽപ്പന ചെയ്തത്.
എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന 115 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും 235 ബി.പി.എൽ വിഭാഗം വിദ്യാർത്ഥികൾക്കും പഠനസഹായി നൽകും. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 32 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും 128 ബി.പി.എൽ വിദ്യാർത്ഥികൾക്കുമാണ് ഇത് ലഭ്യമാക്കുക. ആകെ 510 വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ചടങ്ങിൽ ഡയറ്റ് പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ.എം, ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ എന്നിവർ ചേർന്ന് പഠനസഹായി ഏറ്റുവാങ്ങി. വിവിധ നഗരസഭ കൗൺസിലർമാർ നിർവ്വഹണ ഉദ്യോഗസ്ഥൻ പി.എ അബ്ദുൾ നാസർ, നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി റെജി ടി.ടി, എ.ഇ.ഒ ഷിജിത ബി.ജെ, കരിയർ ഗൈഡൻസ് ജോയിന്റ് കോർഡിനേറ്റർ മനോജ് ജോൺ, പ്രധാനാധ്യാപകർ, രജ്ജു രാജ് എന്നിവർ സംബന്ധിച്ചു.





Leave a Reply