May 1, 2026

പള്ളിക്കുന്നിന് വേണം സ്വന്തമായി ഒരു ആരോഗ്യ കേന്ദ്രം; ആവശ്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത്

0
IMG-20260121-WA0067
By ന്യൂസ് വയനാട് ബ്യൂറോ

 

 

പള്ളിക്കുന്ന്: കോട്ടത്തറ, പനമരം, കണിയാമ്പറ്റ എന്നീ മൂന്ന് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പള്ളിക്കുന്ന് പ്രദേശത്ത് സർക്കാർ ആരോഗ്യ കേന്ദ്രം സ്ഥാപിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പള്ളിക്കുന്ന് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ഇവിടെ ആരോഗ്യ കേന്ദ്രം ഇല്ലാത്തത് പ്രദേശത്തെ രണ്ട് വിദ്യാലയങ്ങളിലായി പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളെയും സാധാരണക്കാരായ ജനങ്ങളെയും വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്. ചികിത്സയ്ക്കായി നിലവിൽ കിലോമീറ്ററുകൾ താണ്ടി ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് അടിയന്തര പരിഹാരം വേണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം കെ.എ. അഭിജിത്ത് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ജോൺസി സജി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മെൽവിൻ സണ്ണി പ്രവർത്തന റിപ്പോർട്ടും, ജില്ലാ കമ്മിറ്റി അംഗം പി.ജെ. ജോമിഷ് ഭാവി പ്രവർത്തന രേഖയും അവതരിപ്പിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് ‘ജീവിതശൈലി രോഗങ്ങൾ’ എന്ന വിഷയത്തിൽ മേഖല കമ്മിറ്റി അംഗം ടി.ടി. അശ്വിൻ ജോസഫ് ക്ലാസ് എടുത്തു. കെ.കെ. രാമകൃഷ്ണൻ, സിജോയ് ചെറിയാൻ, മോളി ജോസ്, സെലിൻ മല്ലപ്പള്ളിൽ, ദീപു വിജയൻ തുടങ്ങിയവർ സംസാരിച്ചു.

പുതിയ യൂണിറ്റ് ഭാരവാഹികളായി ജോൺസി സജി (പ്രസിഡൻ്റ്), മെൽവിൻ സണ്ണി (സെക്രട്ടറി ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *