May 1, 2026

മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ എക്സോൺ കലോത്സവം: സ്വാഗതസംഘം രൂപീകരിച്ചു

0
IMG_20260121_140455
By ന്യൂസ് വയനാട് ബ്യൂറോ

 

 

മുട്ടിൽ: ഫെബ്രുവരി 11 മുതൽ 14 വരെ മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കാനിരിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ‘എക്സോൺ’ കലോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്വാഗതസംഘം രൂപീകരണ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ യോഗം ഉദ്ഘാടനം ചെയ്തു. നാല് ദിവസങ്ങളിലായി നാല് വേദികളിൽ നടക്കുന്ന കലോത്സവത്തിൽ 17 കോളേജുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. വിജി പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജ്‌മെന്റ് പ്രതിനിധി ടി. മുഹമ്മദ്, പി.പി. അയ്യൂബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, എം.പി. നവാസ്, മുഫീദ തെസ്‌നി, സലാം നീലിക്കണ്ടി, അഡ്വ. ഗൗതം ഗോകുൽദാസ്, ഫായിസ് തലക്കൽ, മുബഷിർ കൽപ്പറ്റ, ഫസൽ കാവുങ്ങൽ, റഹീൽ അബാൻ എന്നിവർ സംസാരിച്ചു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഫസലുദ്ദീൻ ചടങ്ങിന് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *