May 1, 2026

ഹെൽത്ത് കാർഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG_20260121_182634
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി : കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്. ആർ.എ) മാനന്തവാടി യൂണിറ്റും മൈക്രോ ഹെൽത്ത് ലബോറട്ടറീസുംസംയുക്തമായി റസ്‌റ്റോറൻ്റ് ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു.

മാനന്തവാടി മുനിസിപ്പാലിറ്റി ബസ്റ്റാന്റ് പരിസരത്തുള്ള ഹോട്ടൽ വയനാട് സ്ക്വയറിൽ വെച്ച് നടത്തപ്പെട്ട ക്യാമ്പിൽ വെച്ച്   കുടിവെള്ള  പരിശോധനയും നടത്തി.ക്യാമ്പിൽ തൊഴിലാളികളടക്കമുള്ള നൂറിലേറെ പേർ പങ്കെടുത്തു.

മാനന്തവാടി മുനിസിപ്പാലിറ്റി ക്ലീൻ സിറ്റി മാനേജർ മോഹന ചന്ദ്രൻ ഉൽഘാടനം ചെയ്തു.

അബ്ദുൽ ഗഫൂർ സാഗർ അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച്.ആർ.എ ജില്ലാ സെക്രട്ടറി ബിജു മന്ന, പി.ആർ ഉണ്ണിക്യഷ്ണൻ മാത, കോർവാലീസ് ഹെർബൽ ടെക്നോളജിമൈക്രോ ബയോളജിസ്റ്റ്മീര.വി.എം.വിനയകുമാർ.എം. സാബു ഷവായ്,നസീബ് ഗുഡ് ലക്ക്, സഹീർ റോളക്സ് , റയീസ് ബി സ്മില്ല,സഹീർ ഇറ്റലിയ,പ്രസീത മുകുന്ദ് എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *