April 25, 2026

77 മത് റിപ്പബ്ലിക് ദിനം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ സമുചിതമായി ആചരിച്ചു

0
IMG_20260126_190945
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ജില്ലാ കോടതി സമുച്ഛയത്തിൽ രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് അയ്യൂബ്ഖാൻ ദേശീയ പതാക ഉയർത്തി.

ശേഷം നടന്ന സമ്മേളനത്തിൽ കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡണ്ട് ഷൈജു മാണിശ്ശേരിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് കൃഷ്ണകുമാർ . കെ, ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് അഭിലാഷ് ജോസഫ്, ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എ. പി മുസ്തഫ, കൽപ്പറ്റ ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ .പി, ജില്ലാ കോടതി ശിരസ്താദാർ ലേഖ .കെ എന്നവർ ആശംസകൾ അർപ്പിച്ചു.

ഭരണഘടനയുടെ പാവനതയും, പവിത്രതയും കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ജില്ലാ ജഡ്ജി അയ്യൂബ് ഖാൻ ഓർമിപ്പിച്ചു.

രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന സ്വാതന്ത്ര്യ സമര സേനാനികളെയും , ഭരണഘടനാ ശില്പികളെയും , രാജ്യത്തിന്റെ അതിർത്തി പരിപാലിക്കുന്ന സേനാംഗങ്ങളെയും, യോഗം അനുസ്മരിച്ചു.

ഭരണഘടന സംരക്ഷിക്കേണ്ട മുഖ്യ ബാധ്യത കോടതികൾക്കാണെന്ന കാര്യം ജുഡീഷ്യറിയുടെ പ്രാധാന്യം വർദ്ദിപ്പിക്കുന്നു എന്നത് യോഗം വിലയിരുത്തി. രാഷ്ട്ര നിർമാണത്തിനും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സമ്പൽസമൃദ്ധമായി ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രതിജ്ഞയോടെ യോഗം അവസാനിച്ചു.

യോഗത്തിൽ ഡി.എൽ എസ്.എ സെക്രട്ടറി സബ് ജഡ്ജ് അനീഷ് ചാക്കോ സ്വാഗതവും, സി.ജെ.എം കോടതി ശിരസ്താദാർ ചന്ദ്രൻ . പി. നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *