രാഷ്ട്രത്തിന്റെ സൗഹൃദം ചേര്‍ത്തുപിടിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും തയ്യാറാവണം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
കമ്പളക്കാട്: രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക്ക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി കമ്പളക്കാട് സംഘടിപ്പിച്ച ജില്ലാ മനുഷ്യജാലികയില്‍ ആയിരങ്ങള്‍ അണിനിരന്നു. രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച മനുഷ്യജാലിക സമസ്ത നൂറാം വാര്‍ഷികത്തിന്റെ ശ്രദ്ധേയപ്രചരണമായാണ് ഇത്തവണ ജില്ലയില്‍ മനുഷ്യജാലിക സംഘടിപ്പിച്ചത്. ജാലികയുടെ മുന്‍ നിരയില്‍ സമസ്ത നൂറാം വാര്‍ഷിക സന്ദേശവുമായി നൂറ് ഉലമക്കളും ഉമറാക്കളും അണിനിരന്നു. രാഷ്ട്രത്തിന്റെ സൗഹൃദം ചേര്‍ത്തുപിടിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും തയ്യാറാവണമെന്നും വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ നമ്മള് തയ്യാറാവണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. മനുഷ്യജാലിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മുഴുവന്‍ മഹല്ലുകളില്‍ നിന്നും പ്രവര്‍ത്തകര്‍ മനുഷ്യജാലികയില്‍ പങ്കെടുത്തു.
പ്രമുഖ വാഗ്മി ഷുഹൈബുല്‍ ഹൈതമി പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് നൗഷീര്‍ വാഫി വെങ്ങപ്പള്ളി പ്രതിജ്ഞ ചൊല്ലികൊടുത്തു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര് അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു. പള്ളിമുക്കില്‍ നടന്ന വിഖായ സംഗമത്തില്‍ അബ്ബാസ് വാഫി ചെന്നാലോട് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ടി സിദ്ദിഖ് എം.എല്‍.എ, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, അയ്യൂബ് മുട്ടില്‍, മുഹിയുദ്ദീന് കുട്ടി യമാനി, സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് കെ.വി.എസ് തങ്ങള്‍, ഹാരിസ് ബാഖവി കമ്പളക്കാട്, മുഹമ്മദ് കുട്ടി ഹസനി, പി.സി ഇബ്രാഹിം ഹാജി, ശിഹാബ് മാസ്റ്റര്‍, കെ.എ നാസര്‍ മൗലവി, ഉവൈസ് വാഫി, അബ്ദുല്‍ ലത്തീഫ് വാഫി, അബ്ബാസ് വാഫി, സുഹൈല്‍ വാഫി, ഷംസുദീന്‍ വാഫി, സ്വാദിഖുല്‍ അമീന് ഫൈസി, മുജീബ് അഞ്ചുകുന്ന്, മുനീര്‍ വടകര, മുജീബ് അമ്പലച്ചാല്‍, ജാഫര്‍ ഇ.സി, റെബീബ് പിണങ്ങോട്, മുസ്തഫ മടക്കര, സി.എച്ച് ഫസല്‍, സലാം എടപ്പാറ, റാഷിദ് പാലമുക്ക്, റംഷീദ് ചെറ്റപ്പാലം, ശിഹാബ് ഫൈസി റിപ്പണ്‍, ജുബൈര്‍ ദാരിമി, നൗഷാദ് ഗസ്സാലി, സുബൈര്‍ കണിയാമ്പറ്റ, വി.പി ഷുക്കൂര്‍ ഹാജി, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസുഫ് ഹാജി, പഞ്ചായത്തംഗങ്ങളായ കാവുങ്ങല്‍ മൊയ്തുട്ടി ഹാജി, കെ.എം ഫൈസല്‍, പനമരം ബ്ലോക്ക് പഞ്ചായത്തംഗം സി.എച്ച് ഫസല്‍, മുത്തലിബ് ഹാജി, കുഞ്ഞബ്ദുല്ല ഹാജി സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും മേഖലാ പ്രസിഡന്റ് അനസ് വാഫി നന്ദിയും പറഞ്ഞു.





Leave a Reply