June 10, 2026

സംസ്കാര പ്രീമിയര്‍ ലീഗ്  യുവ ഞേര്‍‌ളേരി ചാമ്പ്യന്മാര്‍

0
IMG-20260127-WA0210
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ: എസ്.എല്‍.ആര്‍ ഗ്രൂപ്പ് സംസ്കാര പ്രീമിയര്‍ ലീഗ് സീസണ്‍-8 ക്രിക്കറ്റ് ടൂർണമെൻ്റിൽ യുവ ഞേര്‍‌ളേരി ചാമ്പ്യന്മാരായി. മൂന്നു ദിവസങ്ങളിലായി പന്ത്രണ്ട് ടീമുകളെ ഉള്‍പ്പെടുത്തി മൂന്ന് പൂളുകളിലായി നടന്ന മത്സരത്തില്‍ കേരളാ പ്രീമിയര്‍ ലീഗ് താരങ്ങളെ ഉൾപ്പെടുത്തി നടത്തിയ മത്സരം സംഘാടനം കൊണ്ടും കളിയുടെ മികവ് കൊണ്ടും മികച്ച ഒരനുഭവമായി മാറി. റാപ്പിഡോസ് മുണ്ടക്കുറ്റി റണ്ണേഴ്സ് അപ് ആയ മത്സരത്തില്‍ ചെന്നലോട് സൂപ്പര്‍ കിംഗ്സ് മൂന്നാം സ്ഥാനവും ഫിനിക്സ് നാലാം സ്ഥാനവും നേടി. ചാമ്പ്യന്‍സ് ട്രോഫി എസ്.എല്‍.ആര്‍ ഗ്രൂപ്പും റണ്ണേഴ്സ് ട്രോഫി നൗഷാദ് ബാവയും, സെക്കന്റ് റണ്ണേഴ്സ് ട്രോഫി യൂത്ത് കോണ്‍ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയും സ്പോണ്‍സര്‍ ചെയ്തു. ടൂര്‍ണ്ണമെന്റിലെ മികച്ച താരമായി സിദ്ദിഖ് വയനാടിനെ തെരെഞ്ഞെടുത്തു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ അസ്മ , എസ്.എല്‍.ആര്‍ ഗ്രൂപ്പ് എംഡി റാഷിദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മുഹമ്മദ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കണ്ടിയന്‍ ഹാരിസ്, സംസ്കാര ആര്‍ട്സ് & സ്പോര്‍ട് ക്ലബ് പ്രസിഡണ്ട് അഷ്‌റഫ് തുടങ്ങിയവര്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *