ധനമന്ത്രി അവതരിപ്പിച്ചത് വയനാട്ടിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു നിർദ്ദേശവുമില്ലാത്ത ബജറ്റ്: കെ എൽ പൗലോസ്
കൽപ്പറ്റ: വയനാട്ടിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു നിർദ്ദേശവുമില്ലാത്ത നിരാശാജനകമായ ബജറ്റാണ് നിയമസഭയിൽ അവതരിച്ചതെന്ന് കെ.പി.സി.സി. ജനറൽ സിക്രട്ടറി കെ. എൽ. പൗലോസ് ആരോപിച്ചു. നേരത്തേ വയനാട് പാക്കേജിനായി 7000 കോടി പ്രഖ്യാപിച്ച പിണറായി സർക്കാർ 50 കോടി പോലും ചിലവാക്കിയില്ല ഇപ്പോൾ 50 കോടി വയനാട് പാക്കേജിനായി വീണ്ടും പ്രഖ്യാപിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ്. വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടിൽ അതുപരിഹരിക്കാൻ പ്രത്യേക പദ്ധതി അനുവദിച്ചില്ല സംസ്ഥാനത്തിനാകെ 100 കോടി മാത്രമാണ് പ്രഖ്യാപിച്ചത്. ആയത് തികച്ചും അപര്യാപ്തമാണ്.ആശാവർക്കർമാർക്കും അംഗൽവാടി ജീവനക്കാർക്കും വർദ്ധിപ്പിച്ചത് കേവലം നാമമാത്രമായ തുകയാണ് തടവുകാർക്ക് വർദ്ധിപ്പിച്ചതോ താൽപ്പോലും അവർക്ക് വർദ്ധനവ് നൽകിയില്ല. നേരത്തേ പ്രഖ്യാപിച്ചിരുന്ന വാര്യാട് ഫുഡ് പാർക്കുപോലുള്ള പദ്ധതികൾ പൂർണ്ണമായും സർക്കാർ മറന്നു വയനാടൻ കാർഷിക മേഖലയെ പൂർണ്ണമായി അവഗണിച്ച ബജറ്റായി മാറി. ക്ഷേമ പെൻഷൻ 2500 ആക്കുമെന്ന പ്രഖ്യാപനംപാഴ്വാക്കായി മൊത്തത്തിൽ നിരാശാജനകമായ ബജറ്റാണ് നിയമസഭയിൽ അവതരിക്കപ്പെട്ടത്.





Leave a Reply