മുസ്ലിം ലീഗിന്റേത് നാണംകെട്ട രാഷ്ട്രീയ പ്രഹസനം ; എസ്ഡിപിഐ
മാനന്തവാടി: മാനന്തവാടിയിൽ എസ്ഡിപിഐയിൽ നിന്ന് ലീഗിലേക്ക് ഒഴുക്കെന്ന രീതിയിൽ മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പ്രഹസനമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി.
എസ് ഡി പി ഐ യിൽ നിന്ന് അച്ചടക്ക ലംഘനത്തിന് പുറത്താക്കിയവരെയും, വർഷങ്ങളായി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരെയും, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അന്വേഷണം നേരിട്ടവരെയും കൂട്ടിയിണക്കി ലീഗ് നടത്തുന്ന ഈ നാടകത്തിന് രാഷ്ട്രീയത്തോടോ ജനങ്ങളോടോ യാതൊരു ഉത്തരവാദിത്വവുമില്ല.
രാജ്യത്തെ ദളിത് ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണം പോരാട്ടങ്ങളിൽ ഒരു നിലപാടും സ്വീകരിക്കാതെ ജനകീയ ഇടപെടലുകൾ നടത്താതെയും യുവതയെ അരാഷ്ട്രീയ വത്കരിച്ചു കൊണ്ടിരിക്കുന്ന മുസ്ലിം ലീഗ് എസ് ഡി പി ഐ ഓഫീസിനു പുറത്ത് കാത്തു കെട്ടി കിടക്കുന്നതാണ് ആകെ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം.
മുസ്ലിം ലീഗിന്റെ ഇത്തരം രാഷ്ട്രീയ അഭ്യാസങ്ങൾ മാനന്തവാടിയിലെ ജനങ്ങൾ തിരിച്ചറിയുമെന്നും എസ് ഡിപി ഐ യുടെ രാഷ്ട്രീയ ആദർശത്തെ ബാധിക്കില്ലെന്നും, മറിച്ച് ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് ഇതിലൂടെ കൂടുതൽ വ്യക്തമാവുന്നെതെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
യോഗത്തിൽ മുൻസിപ്പൽ വൈസ് പ്രസിഡന്റ് ആറ്റക്കോയ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നൗഷാദ് കെ, ജോയിന്റ് സെക്രട്ടറി സൈനു ട്രഷറർ സലാം തുടങ്ങിയവർ സംസാരിച്ചു.





Leave a Reply