എള്ളുമന്ദത്ത് 856 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ; കാർ കസ്റ്റഡിയിൽ
മാനന്തവാടി: രഹസ്യ വിവരത്തെ തുടർന്ന് മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ബൈജുവും പാർട്ടിയും മാനന്തവാടി എക്‌സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി എള്ളുമന്ദം കൊണിയൻ മുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ 856 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കാഞ്ഞിരങ്ങാട് വില്ലേജിൽ പുതുശ്ശേരി ഭാഗത്ത് തെക്കേതിൽ വീട്ടിൽ വിശാഖ് ടി.എസ് (26) ആണ് അറസ്റ്റിലായത്. വിൽപ്പനയ്ക്കായി KL 10 AF 1849 മാരുതി എ-സ്റ്റാർ കാറിൽ കടത്തിക്കൊണ്ടുവന്ന് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമസ്ഥനെ കുറിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അരുൺപ്രസാദ്.ഇ, ദിപു.എ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാഫി.ഒ, വിജേഷ്കുമാർ പി, സജിലാഷ്.കെ, സ്റ്റാലിൻ വർഗീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വീണ.എം.കെ, ഡ്രൈവർ ഷിംജിത്ത്.പി എന്നിവർ പങ്കെടുത്തു.





Leave a Reply