May 16, 2026

സ്നേഹ വീടിന്റെ താക്കോൽ ദാനം നടത്തി

0
IMG_20260205_140403
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ജംഇയത്തുൽ ഉലമ ഹിന്ദ് ജില്ല കമ്മി കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിനിലത്ത് പണികഴിപ്പിച്ച സ്നേഹ വീടിന്റെ താക്കോൽ ദാനം സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മത്‌ ഇബ്രാഹിം ഉസ്താദ് നിർവ്വഹിച്ചു.

പരിപാടിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കെ.കെ അഹമ്മത് ഹാജി നിർവ്വഹിച്ചു. യഹ്‌യാഖാൻ തലയ്ക്കൽ അധ്യക്ഷത വഹിച്ചു. ഗഫൂർ വെണ്ണിയോട് സ്വാഗതം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി നൗഫൽ കൗസരി തൊടുപുഴ , മുഖ്യപ്രഭാഷണം നടത്തി.ജില്ല പഞ്ചായത്ത് വൈ: പ്രസിഡന്റ് ഹംസ മേപ്പാടി കരാറുകാരൻ ജയ്സൺ കോട്ടായിലിന് കൃത്യസമയത്ത് മാതൃകാപരമായി വീടിന്റെ പണി പൂർത്തീകരിച്ചതിനുള്ള സ്നോഹോപഹാരം നൽകി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചായ്പ്പേരി മൊയ്തുഹാജി, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് റസീന, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആസ്യ മൊയ്തു, മാനന്തവാടി നഗര സ്ഥിരം സമിതി അധ്യക്ഷമാരായ ലേഖ രാജീവൻ, ഷീജ ഫ്രാൻസീസ്, നഗരസഭ കൗൺസിലർ സി.കുഞ്ഞബ്ദുള്ള കുഴി നിലം മഹല്ല് ഖത്തീബ് മുഹമ്മത് ഫൈസൽ അസ്ഹരി, പ്രസിഡന്റ് പി.മൊയ്തൂട്ടി, മുൻ കൗൺസിലർ എം നാരായണൻ , നഈം ഡാസിൽ, മമ്മൂട്ടി അഞ്ച് കുന്ന്,  ബീയ്യൂട്ടി ,അർഷാദ് ചെറ്റപ്പാലം, ഉസ്മാൻ മുസ്ല്യാർ , സ്രാക്കൻ ബഷീർ, നസീമ അഷറഫ്, റുഖിയ ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.വി.ഹുസൈൻ നന്ദി പ്രറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *