റബ്ബർ തോട്ടത്തിന് തീപിടിച്ചു; അഗ്നി രക്ഷാ സേനയുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
മാനന്തവാടി: മുനിസിപ്പാലിറ്റി 35-ാം വാർഡിൽ ഉൾപ്പെട്ട കുറ്റിമൂലയിലെ എട്ട് ഏക്കറോളം വരുന്ന റബ്ബർ തോട്ടത്തിലെ അടിക്കാടുകൾക്ക് തീപിടിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. മാനന്തവാടി അഗ്നി രക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ മൂലം സമീപത്തെ തോട്ടങ്ങളിലേക്കും അടുത്തുണ്ടായിരുന്ന കെട്ടിടങ്ങളിലേക്കും തീ പടരുന്നത് ഒഴിവായി. സ്റ്റേഷൻ ഓഫീസർ പി.നിധീഷ്കുമാർ, ഐ.ജോസഫ്, സീനിയർ ഫയർ ഓഫീസർമാരായ എ. സതീശ്, ഫയർ ഓഫീസർമാരായ സനൂപ്, എം.എസ്. സുജിത്, എം.വി. ദീപ്ത് ലാൽ, വി.ഡി. അമൃതേശ്, എസ്.ആനന്ദ്, ഹോം ഗാർഡ് ജോളിജെയിംസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.





Leave a Reply