May 30, 2026

മുട്ടില്‍ ശ്രീ സന്താന ഗോപാല മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

0
IMG_20260208_200825
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടില്‍: മുട്ടില്‍ ശ്രീ സന്താന ഗോപാല മഹാവിഷ്ണു വേട്ടക്കരുമന്‍ ക്ഷേത്ര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുനില്‍ നമ്പൂതിരപ്പാടിന്റെ കാര്‍മികത്വത്തില്‍ കൊടിയേറി. ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ നടതുറക്കല്‍, ഗണപതി ഹോമം, ഉഷപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, കലശാഭിഷേകം, ശ്രീബലി എന്നിവയും വൈകുന്നേരം കാഴ്ച ശീവേലി, ദീപാരാധന, തായമ്പക, അത്താഴ പൂജ, വിളക്കെഴുന്നള്ളിപ്പ്, തൃപ്പുക എന്നീ ചടങ്ങുകളും നടക്കും. സ്റ്റേജില്‍ വൈകുന്നേരം 7 മുതല്‍ അദ്ധ്യാത്മിക പ്രഭാഷണം, കലാമണ്ഡലം നന്ദകുമാറും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍, പ്രാദേശിക കലാപരിപാടികള്‍ എന്നിവ അരങ്ങേറും. 10-ാം തീയതി ചൊവ്വാഴ്ച രാവിലെ ഉത്സവബലി ദര്‍ശനം, കാണിക്ക സമര്‍പ്പണം എന്നിവയും വൈകുന്നേരം 6 മണിക്ക് മുട്ടില്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും ശിങ്കാരിമേളം, കൈകൊട്ടിക്കളി, അമ്മന്‍ കുടം എന്നിവയുടെ അകമ്പടിയോടെ താലപ്പൊലി എഴുന്നള്ളിപ്പും നടക്കും. 11-ാം തീയതി ബുധനാഴ്ച രാവിലെ ക്ഷേത്രം തന്ത്രിയുടെ കാര്‍മികത്വത്തില്‍ സന്താനഗോപാല പായസ ഹോമവും സുകൃത ഹോമവും നടക്കും. വൈകുന്നേരം കാഴ്ച ശീവേലി, പോര്‍ക്കലിക്ക് ഗുരുതി, പള്ളിവേട്ട എഴുന്നള്ളിപ്പ്, പള്ളിക്കുറുപ്പ് എന്നിവയും നടക്കും. സമാപന ദിവസമായ 12-ാം തീയതി വ്യാഴാഴ്ച രാവിലെ ആറാട്ട് ബലി, ആറാട്ട്, ആറാട്ട് തിരിച്ചെഴുന്നള്ളത്ത് എന്നിവയ്ക്ക് ശേഷം 10.30-ന് കൊടിയിറക്കം നടക്കും. തുടര്‍ന്ന് 25 കലശാഭിഷേകം, ഉച്ചപൂജ, ആചാര്യ ദക്ഷിണ എന്നിവ കഴിഞ്ഞ് 12.30-ന് പ്രസാദ ഊട്ടോടു കൂടി ഉത്സവത്തിന് സമാപനമാകും.

 

ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ. രാമദാസ്, കെ.ഇ. പ്രകാശന്‍ (രക്ഷാധികാരികള്‍), എം.പി. അശോക് കുമാര്‍ (പ്രസിഡന്റ്), കെ. ചാമിക്കുട്ടി, സി. രാജീവ് (വൈസ് പ്രസിഡന്റുമാര്‍), കെ. ശശിധരന്‍ നായര്‍ (സെക്രട്ടറി), കെ.നാണു, പി.വി. ഹരിഹരസുതന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), പി.വി. ജയപ്രകാശ് (ട്രഷറര്‍), എ. ചന്ദ്രന്‍ (ജനറല്‍ കണ്‍വീനര്‍), വിജയകുമാര്‍ അമ്പുകുത്തി, ശശിധരന്‍ എടപ്പെട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *