May 16, 2026

വിദ്യാർഥി സംഘർഷം; പോലീസ് കേസെടുത്തു 

0
IMG_20260209_152527
By ന്യൂസ് വയനാട് ബ്യൂറോ

 

 

വാളാട്‌: വാളാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലുണ്ടായ വിദ്യാർഥി സംഘർഷത്തിൽ തലപ്പുഴ പോലീസ് കേസെടുത്തു. സ്കൂളിലെ ഒരു വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് കുട്ടികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്കൂൾ ശൗചാലയത്തിൽ വെച്ച് ഒരു കുട്ടിയെ രണ്ട് വിദ്യാർഥികൾ ചേർന്ന് മർദിക്കുകയും മറ്റ് കുട്ടികൾ ഇത് കണ്ട് രസിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

 

സംഭവം നടന്നത് സ്കൂളിലല്ലെന്ന നിലപാടിലായിരുന്നു പി.ടി.എ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ആദ്യം സ്വീകരിച്ചിരുന്നതെങ്കിലും പിന്നീട് ഇത് സ്കൂൾ പരിസരത്ത് വെച്ചുതന്നെയാണെന്ന് അധികൃതർക്ക് അംഗീകരിക്കേണ്ടി വന്നു. വിഷയം വലിയ വിവാദമായ സാഹചര്യത്തിൽ കുറ്റാരോപിതരായ അഞ്ച് കുട്ടികളുടെയും രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് അടിയന്തര പി.ടി.എ കമ്മിറ്റി ചേർന്ന് തുടർനടപടികൾ സ്വീകരിക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *