May 16, 2026

വയനാടിനെ കേട്ട് വി.ഡി.സതീശൻ

0
IMG_20260210_131344
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: യുഡിഎഫ് പുതുയുഗ യാത്ര നയിച്ച് ജില്ലയിൽ എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വയനാടിൻ്റെ നാനാവിധ പ്രശ്നങ്ങൾ  വിശദമായി കേട്ടറിഞ്ഞു. ജില്ലയിലെ ആദ്യ സ്വീകരണ യോഗത്തിന് മുന്നോടിയായി നടത്തിയ സംവദിക്കാം പുതുയുഗത്തിനായി പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖർ അടക്കം പങ്കെടുത്തു. അരിവാൾ രോഗികളുടെയും കർഷകരുടെയും ഗോത്ര ജനതയുടെയും പ്രശ്നങ്ങൾ മുതൽ ചൂരൽമല പുനരധിവാസം, ബ്രഹ്മഗിരി തട്ടിപ്പ്, ആരോഗ്യ, ഗതാഗത സൗകര്യങ്ങൾ വരെ ഉന്നയിക്കപ്പെട്ടു. വിഷയങ്ങൾ അവതരിപ്പിക്കാൻ മുൻകൂട്ടി റജിസ്ട്രഷൻ ഏർപ്പെടുത്തിയിരുന്നു. സംസ്ഥാന യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, എം എൽ എ മാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ഡിസിസി പ്രസിഡൻ്റ് ടി.ജെ. ഐസക്, യുഡിഎഫ് ജല്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, കൺവീനർ എച്ച്.ബി. പ്രദീപ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. രാവിലെ 9ന് തുടങ്ങിയ സംവാദം 11.10 വരെ നീണ്ട് നിന്നു. ഓരോ പ്രശ്നവും വിശദമായി മനസ്സിലാക്കിയതായും ഇവയെല്ലാം പരിഹരിക്കാൻ സമയ ബന്ധിതമായ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *